Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press Conference

മുൻ സർക്കാരുകൾ ഒന്നും കടന്നുപോകാത്ത പ്രതിസന്ധിയിൽ സർക്കാർ: വി.ഡി. സതീശൻ

തിരുവനന്തപുരം :കേരളത്തിൽ ഇന്നേവരെ ഒരു സർക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളിലൂടെയാണ് ഈ സർക്കാർ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വലിയ പ്രതിസന്ധികളുടെ ചിത്രം തുറന്നുകാട്ടിയത്

വൻ കടബാധ്യത

നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രം കേരളത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യത്തിന്‍റെ സ്കാനിംഗ് റിസൾട്ട് ആണ്. 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ ബാധ്യത. മൊത്തം സംസ്ഥാന ജിഡിപിയുടെ പ 39.5 ശതമാനം കടമാണ്. ദേശീയ ശരാശരി 25% മാത്രമേ ഉള്ളൂ. പലിശയ്ക്കു വേണ്ടി മാത്രം നമ്മുടെ മൊത്തം വരുമാനത്തിന്‍റെ 17.3 ശതമാനം ചെലവാക്കേണ്ടി വരും . കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ മൊത്തം പ്ലാനായ 35,000 കോടി രൂപയിൽ 20,500 കോടി രൂപയുടെ കണക്ക് കാണാനില്ല. 10,000 കോടി രൂപ മാത്രമേയുള്ളൂ .ഗവൺമെന്‍റ് ജീവനക്കാരുടെ ചെലവിനത്തിലായാലും സപ്ലൈകോ മെഡിക്കൽ കോർപ്പറേഷൻ പോലുള്ള ചെലവിനങ്ങളിൽ ആയാലും കൊടുക്കേണ്ട 48,733 കോടി രൂപ ഇനിയും കൊടുത്തിട്ടില്ല. 20,000 കോടി രൂപ പെട്ടെന്ന് അടച്ചു തീർക്കേണ്ടി വരും. സംസ്ഥാന ഖനാവിൽ ധാരാളം പൈസ ബാലൻസ് ഉണ്ടെന്നുള്ള മുൻധനമന്ത്രിയുടെ വാദം നൂറു ശതമാനം തെറ്റാണ്.

കിഫ്ബി എന്തു ഗുണം?

കിഫ്ബി എന്ന പ്രതിഭാസം എന്തു ഗുണമാണ് കേരളത്തിന് കിട്ടിയതെന്ന് അറിയില്ല കിഫ്ബി വൻതോതിൽ കടം വാങ്ങുന്നു . അതിനു ഗ്യാരണ്ടി ഗവൺമെന്‍റ് കൊടുക്കുന്നു. കിഫ്ബിയിൽ എന്തു ചെയ്യണം എന്നുള്ളത് ധനം വകുപ്പ് പഠനം നടത്തി തീരുമാനിക്കും. കിഫ്ബി ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങൾ ഗവൺമെന്‍റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാക്കിയ പദ്ധതികളിൽ വലിയ വിവേചനം ഉണ്ടായിട്ടുണ്ട്. കണ്ണൂരിന് മാത്രം 20. 4 ശതമാനം തുക വിനിയോഗിച്ചു. മറ്റ് ജില്ലകൾക്കു വളരെ കുറവാണ്.

52 കോടി നൽകും

പാലക്കാട് കർഷകർക്കു നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. പാലക്കാട് നെല്ലു സംഭരണത്തിൽ പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റി ദേശീയ ബാങ്കുകളെ ഏൽപ്പിക്കും.
കേരള ഹൈക്കോടതിയിലെ സ്പെഷൽ പ്ലീഡർ മാരെ ഉൾപ്പെടെയുള്ള എല്ലാ കോടതികളുടെയും പ്ലീഡർമാരെ മാറ്റിനിയമിച്ചിട്ടുണ്ട്. വിവിധ ബോർഡുകളുടെ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും ഉടൻ നിയമിക്കും. നിലവിലുള്ളവരോടു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ധനസഹായം

തൃശൂർ വെടിക്കെട്ട് ദുരന്തത്തിലെ ആശ്രിതർക്ക് 13 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ഭാര്യയുടെ അപേക്ഷ പ്രകാരം അന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തിട്ടുണ്ട് .നവീൻ ബാബുവിന്‍റെ മകളായ കുമാരി എൻ. നായർക്ക് ആശ്രിത നിയമം നൽകും. ജൂലൈ 19 വരെ നടക്കുന്ന 52 ദിവസ ട്രോളിംഗിനു ഗവൺമെന്‍റ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

Kerala

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ജി. സുധാകരന്‍റെ വാർത്താസമ്മേളനം വ്യാഴാഴ്ച

ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്‍റെ വിഷമങ്ങള്‍ ജി. സുധാകരന്‍ കുറിച്ചത്.

എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ ആര്‍. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന്‍ തയാറായിരുന്നില്ല.

അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.

Latest News

Corehub Up